കോഴിക്കോട് : മാവൂരില്‍ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. മാവൂര്‍ തെങ്ങിലക്കടവില്‍ ഇന്ന് കാലത്ത് പത്തരയോടെയാണ് അപകടമുണ്ടായത്. മാവൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിയുടെ പുറകില്‍ പിന്നില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ബസിന് മുന്നിലിരുന്ന യാത്രക്കാരില്‍ രണ്ടുപേര്‍ റോഡിലേക്ക് തെറിച്ചുവീണു. ബസില്‍ ഉണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ഉള്‍പ്പൈടെ 14 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചെറൂപ്പ ഹെല്‍ത്ത് യൂണിറ്റിലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മാവൂര്‍ സ്വദേശികളായ ഹക്കീം, ജംഷിദ, അശ്വതി, വെള്ളലശ്ശേരി സ്വദേശികളായ അശ്വതി, ശ്രീലജ, റിന്‍സി, ഗോപാലകൃഷ്ണന്‍, ആര്‍ ഇ സി സ്വദേശി രവീന്ദ്രന്‍, ഖദീജ, ചെറൂപ്പ സ്വദേശി ഫാത്തിമക്കുട്ടി, കാരശ്ശേരി സ്വദേശി മെഹറുന്നീസ, എന്നിവര്‍ക്കും രണ്ട് കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് മാവൂര്‍ കോഴിക്കോട് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. മാവൂര്‍ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രണ വിധേയമാക്കി.
Several injured in bus-tipper lorry collision in Mavoor kozhikode