പേരാമ്പ്ര: പേരാമ്പ്രയിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന മുന്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കിഴിഞ്ഞാണ്യം കുഞ്ഞിരാമന്റെ നാലാമത് ചരമവാര്‍ഷിക ദിനം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ കീഴില്‍ സമുചിതമായി ആചരിച്ചു.
കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും പേരാമ്പ്രയില്‍ അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ. കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയതു. പേരാമ്പ്രയിലെ പൊതുപ്രവര്‍ത്തന രംഗത്തും കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിനും അപരിഹാര്യമായ നഷ്ടമാണ് കിഴിഞ്ഞാണ്യം കുഞ്ഞിരാമന്റെ മരണമെന്ന് ഡിസിസി പ്രസിഡണ്ട് അനുസ്മരിച്ചു. യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പി.എസ്. സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു.
കെപിസിസി അംഗം സത്യന്‍ കടിയങ്ങാട്, ഡിസിസി ഭാരവാഹികളായ രാജന്‍ മരുതേരി, രാജേഷ് കീഴരിയൂര്‍, പി.കെ. രാഗേഷ്, പേരാമ്പ്ര ബ്ലോക്ക് പ്രസിഡണ്ട് കെ. മധകൃഷ്ണന്‍, നൊച്ചാട് മണ്ഡലം പ്രസിഡണ്ട് പി.വി. ദിനേശന്‍, കെ.സി. രവീന്ദ്രന്‍, കെ.എം. ദേവി, അര്‍ജുന്‍ കറ്റയാട്ട്, പി.എം പ്രകാശന്‍, ഷാജു പൊന്‍പറ, റഷീദ് പുറ്റംപൊയില്‍, ഷിജു കെ. ദാസ്, ചന്ദ്രന്‍ പടിക്കിറക്കര, വി.പി. സുരേഷ്, കെ.കെ. രാജന്‍, പി.കെ. മജീദ്, വി.കെ. രമേശന്‍, കെ.കെ രവീന്ദ്രന്‍, ചന്ദ്രന്‍ ത്രിവേണി, ഒ. രാജീവന്‍, മായന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
Kizhinanyam Kunhiraman's death anniversary was observed at perambra