പേരാമ്പ്ര: മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ പേരാമ്പ്ര ജിയുപി സ്‌കൂളില്‍ ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി പ്രതിനിധി റോഷന്‍ അധ്യക്ഷനായി. വിദ്യാര്‍ത്ഥികളായ തന്‍മയ , കാര്‍ത്തിക് കൃഷ്ണ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഗ്രാമപഞ്ചായത്തിലെ ശുചിത്വ മാലിന്യ പരിപാലന റിപ്പോര്‍ട്ട് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു . പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കുട്ടികള്‍ മുന്നോട്ടുവെച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ മിനി പൊന്‍പറ , വാര്‍ഡ് മെമ്പര്‍മാരായ വിനോദ് തിരുവോത്ത് , മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ പേരാമ്പ്ര ജി.യു.പി സ്‌കൂളില്‍ ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥി പ്രതിനിധി റോഷന്‍ അധ്യക്ഷനായി. വിദ്യാര്‍ത്ഥികളായ തന്‍മയ , കാര്‍ത്തിക് കൃഷ്ണ, ആത്മിക എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി ഗ്രാമപഞ്ചായത്തിലെ ശുചിത്വ മാലിന്യ പരിപാലന റിപ്പോര്‍ട്ട് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കുട്ടികള്‍ മുന്നോട്ടുവെച്ചു .ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ മിനി പൊന്‍പറ , വാര്‍ഡ് മെമ്പര്‍മാരായ വിനോദ് തിരുവോത്ത് , പ്രേമന്‍ ,അസിസ്റ്റന്റ് സെക്രട്ടറി ജിനേഷ്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സനില ,ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍ ഷൈനി .വി .പി , ലിബിന എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സനില ,ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍ വി.പി ഷൈനി, ലിബിന എന്നിവര്‍ സംസാരിച്ചു.
Perambra Grama Panchayat Children's Haritha Sabha Held