പേരാമ്പ്ര: ചാലിക്കരയില്‍ ജനവാസ കേന്ദ്രത്തില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ടവറിനെതിരെ പ്രതിഷേധം ശക്തം. ചാലിക്കര കായല്‍മുക്കിലാണ് പുതുതായി മൊബൈല്‍ ടവര്‍ നിര്‍മ്മിക്കാനുള്ള നീക്കം നടക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി പ്രദേശത്തുകാര്‍ ടവറിനെതിരെ സമരത്തിലാണ്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധ സൂചകമായി ടവര്‍ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ച സ്ഥലത്ത് കൊടികള്‍ നാട്ടിയിട്ടുണ്ട്. അടുത്തടുത്തായി വീടുകള്‍ സ്ഥിതിചെയ്യുന്ന ഇവിടെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ടവര്‍ നിര്‍മ്മാണത്തിനുള്ള നീക്കം നടക്കുന്നത്. ജില്ല കലക്ടര്‍ക്ക് അടക്കം നിരവധി പരാതികള്‍ നല്‍കിയിട്ടും പ്രശ്നത്തിന് യാതൊരു പരിഹാരവും ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാലിക്കരയിലേക്ക് മാര്‍ച്ചും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.
തുടര്‍ന്ന് ടൗണില്‍ പോസ്റ്റര്‍ പതിക്കലും നടത്തി. സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേര്‍ സമരത്തില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ലിമ പാലയാട്ട് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ആര്‍ട്ടിസ്റ്റ് പ്രമോദ് സ്വാഗതം പറഞ്ഞു. എന്‍ ഹരിദാസ്, ലത്തീഫ് വെള്ളിലൊട്ട്, സി.എം. നയന, സി. അബ്ദുറഹിമാന്‍, വി.എം. മോഹനന്‍, പി.കെ.കെ സൂപ്പി, സി. രവീന്ദ്രന്‍, പി.എം. രജിന, കുഞ്ഞിക്കൃഷ്ണന്‍ നായര്‍, സഫീന കുന്നുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സമരത്തിന് കണിയാങ്കണ്ടി കുഞ്ഞമ്മദ്, കെ.എം. ബാലന്‍, സി.എം. രാജീവന്‍, കെ. പത്മിനി, കെ.കെ. ആയിഷ, സി.എം. കവിത, കെ.കെ. ആസ്യ, കെ.കെ. മര്‍ഷിന, കെ.കെ. റംല തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വരും കാലങ്ങളില്‍ സമരം ശക്തമാക്കുമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.
There is a strong protest against the mobile tower being built in the residential area of Chalikkara