വിളയാട്ടൂര്‍: വിളയാട്ടൂര്‍ ജിഎല്‍പി സ്‌കൂള്‍ ലൈബ്രറിക്ക് 10000 രൂപയുടെ പുസ്തകങ്ങള്‍ നല്‍കി. ആവട്ടാട്ട് ബാലന്‍മാസ്റ്റര്‍ സ്മാരക എന്‍ഡോവ്‌മെന്റ് വിളയാട്ടൂര്‍ ജി.എല്‍.പി സ്‌കൂളിന് സമര്‍പ്പിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു.
10000 രൂപയുടെ പുസ്തകങ്ങള്‍ മേപ്പയൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂരില്‍ നിന്ന് സ്‌കൂള്‍ എച്ച്.എം ജെയിന്‍ റോസ് ഏറ്റുവാങ്ങി.
പി ടി എ പ്രസിഡന്റ് എന്‍.സി. ബിജു അധ്യക്ഷത വഹിച്ചു. പി.കെ. പ്രിയേഷ് കുമാര്‍, സി.പി.നാരായണന്‍, സത്യന്‍ വിളയാട്ടൂര്‍, എ. സുഭാഷ് കുമാര്‍, ആര്‍.കെ.രാജീവ്, എന്‍.എം. ദിലിത്ത് എന്നിവര്‍ സംസാരിച്ചു.
Books worth Rs 10,000 donated to Vilayattoor GLP School Library