പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്പര്യമുള്ള സംരംഭകര്‍ക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ടീച്ചര്‍ അദ്ധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ മാസ്റ്റര്‍, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍ കെ.പി രജിത ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. ഖാദര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ടി അഷറഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ വിശ്വന്‍ കോറോത്ത് സ്വാഗതം ആശംസിക്കുകയും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് EDE പ്രേം ജിഷ്ണു പരിപാടിയില്‍ നന്ദി അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സംരംഭകത്വ സാദ്ധ്യതകള്‍ സംബന്ധിച്ച് പി.എം. ലുഖ് മാന്‍ അരീക്കോട്, വ്യവസായ വകുപ്പ് പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പി വിപിന്‍ ദാസ്, ബാങ്കിംഗ് നടപടികള്‍ സംബന്ധിച്ചു.പേരാമ്പ്ര ബ്ലോക്ക് FLC അല്‍ഫോന്‍സ, PMFME പദ്ധതി സംബന്ധിച്ച് ജില്ലാ റിസോഴ്‌സ് പേഴ്‌സന്‍ ടി.വി. ലത എന്നിവര്‍ വിശദമായ ക്ലാസുകള്‍ നടത്തി.
Entrepreneurship workshop organized