പേരാമ്പ്ര: വര്‍ഷങ്ങളായി തരിശായി കിടക്കുന്ന എരവട്ടൂര്‍ കടുക്കുഴി പാടശേഖരം കൃഷിയോഗ്യമാവുന്നു. എടവരാട് അനശ്വര സ്വയം സഹായ സംഘമാണ് പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹായത്തോടെ 15 ഏക്കറോളം വരുന്ന സ്ഥലത്ത് കൃഷിയിറക്കുന്നത്.
ഇതിന്റെ ഭാഗമായുള്ള സ്ഥലമൊരുക്കല്‍ പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം കെ.കെ. പ്രേമന്‍ നിര്‍വ്വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് പ്രവര്‍ത്തിനടക്കുന്നത്.
Eravattoor Kadukkuzhi Padasekharam Is Once Again