പേരാമ്പ്ര: ജോലി വഗ്ദാനം ചെയ്തു കംമ്പോഡിയയിലെ ഓണ്‍ ലൈന്‍ തട്ടിപ്പു കമ്പനിയില്‍ എത്തിച്ചു തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. തോടന്നൂര്‍ മന്ദരത്തൂര്‍ മൊയിലോത്ത് പറമ്പത്ത് ശ്രീപര്‍ണത്തില്‍ അഥിരത് (24) ആണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്.
പേരാമ്പ്ര കൂത്താളി പനക്കാട് മാമ്പള്ളി അബിന്‍ ബാബു (25), കിഴക്കന്‍ പേരാമ്പ്ര കുന്നുമ്മല്‍ രാജീവന്‍ (46) എന്നിവരടക്കം പേരാമ്പ്ര വടകര ഭാഗങ്ങളില്‍ നിന്നും നിരവധിപേര്‍ തട്ടിപ്പിന് ഇരയായിരുന്നു. അതില്‍ അബിന്‍ ബാബുവിന്റെ പിതാവ് ബാബു പേരാമ്പ്ര പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തോടന്നൂര്‍ എടത്തുംകര തെക്കേ മലയില്‍ അനുരാഗ്, സെമിന്‍ എന്നിവരടക്കം കണ്ടാലറിയാവുന്ന നാലാളുകളുടെ പേരില്‍ കേസ് എടുത്തിരുന്നു. അതില്‍പെട്ട ആളാണ് പിടിയിലായ അഥിരത്.
പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ജംഷീദ്, സബ് ഇന്‍സ്‌പെക്ടര്‍ കെ ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Cambodia; One more accused in employment fraud case arrested