പേരാമ്പ്ര: എസ്റ്റേറ്റിലെ മരം മുറിച്ചു കൊടുത്ത വകയില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തി വെച്ച എസ്റ്റേറ്റ് ജീവനക്കാരെയും കരാറുകാരനേയും രക്ഷിക്കാന്‍ വേണ്ടി മാനേജ്‌മെന്റും പ്ലാന്റേഷന്‍ കോര്‍പ്പറേഷനും ഒത്തു കളിക്കുകയാണ്. ഒരു യൂണിയന്‍ വിജിലന്‍സിനു പരാതി കൊടുത്തിട്ടു മാസങ്ങളായിട്ടും കേസ്സെടുക്കാത്ത വിജിലന്‍സിന്റെ നടപടിയും സംശയം ജനിപ്പിക്കുന്നതാണ്.
ഒന്നരമാസത്തിനുമുമ്പ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ എസ്റ്റേറ്റില്‍ നേരിട്ടു വന്നന്വേഷിച്ചിട്ടും അതിന്റെ റിപ്പോര്‍ട്ടു പോലും പുറത്തുവിട്ടിട്ടില്ല. സത്യസന്ധമായ അന്വേഷണത്തെ ഭയക്കുന്നവരാണ് ഈ അനാസ്ഥക്ക് പിറകില്‍.മരമെടുത്തിരുന്ന നിലവിലുള്ള കരാറുകാരന്റെ ചെയ്തികളെ അപലപിക്കാനോ അയാളെ മാറ്റാനോ ഇതുവരേയായും മാനേജ്‌മെന്റ് തീരുമാനിച്ചിട്ടില്ല.
ഇദ്ദേഹത്തെ കരിമ്പട്ടികയില്‍ പെടുത്തി പുതിയ കരാറുകാരനെ ഉടന്‍ കണ്ടെത്തി നിലവില്‍ എസ്റ്റേറ്റില്‍ ആനകള്‍ കുത്തിയിട്ടതും മറ്റുമായ മരങ്ങള്‍ നീക്കാന്‍ അടിയന്തിരനടപടികള്‍ കൈക്കൊള്ളണമെന്നും പേരാമ്പഎസ്റ്റേറ്റ് ലേബര്‍ സെന്റര്‍ എച്ച്.എം.എസ് പ്രവര്‍ത്തകയോഗം അധികൃതരോടാവശ്യപ്പെട്ടു. യൂണിയന്‍ പ്രസിഡണ്ട് കെ.ജി രാമനാരായണന്‍ അധ്യക്ഷത വഹിച്ചു. വിജു ചെറുവത്തൂര്‍, കെ.പി ശ്രീജിത്ത്, സി.കെ. സുരേഷ്, സിന്ധു മൈക്കിള്‍, ബിജു ദേവസ്യ, കെ.ജെ ജോഷി ,എന്‍.ജെ തോമസ്, ഏ.ആര്‍ റീന ഷൈനി തോമസ് എന്നിവര്‍ സംസാരിച്ചു. മരം ലേലം, അലൂമിനിയം ടാങ്ക് എന്നിവയുടെ കാര്യത്തില്‍ തെറ്റായ നിലപാടെടുത്ത മാനേജ്‌മെന്റിന്റെ നിക്ഷിപ്ത താല്പര്യങ്ങളോട് യോഗം അസംതൃപ്തി രേഖപ്പെടുത്തി.
Corruption probe into tree auction Delaying the rescue of the accused