ചക്കിട്ടപാറ: തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ ചക്കിട്ടപാറ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
സിഐടിയു പേരാമ്പ്ര ഏരിയ സെക്രട്ടറി കെ സുനില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.വിനിഷ ദിനേശന്‍ അധ്യക്ഷത വഹിച്ചു. സി.കെ ശശി, ബിന്ദു വത്സന്‍,പി.പി രഘുനാഥ്, പി.പി വിശ്വന്‍, ജെസ്സി തോമസ്,സാവിത്രി ബാബു, എന്നിവര്‍ സംസാരിച്ചു.
Chakkittapara Post Office A march and a dharna were organised