പേരാമ്പ്ര: പതിനാല് കിലോ തൂക്കമുള്ള കപ്പ വിളയിച്ചെടുത്തിരിക്കുകയാണ് പേരാമ്പ്ര പഞ്ചായത്തിലെ എരവട്ടൂര്‍ തലത്താറ ഭാസ്‌കരന്‍ നായര്‍. ഇദ്ദേഹം കാര്‍ഷികരംഗത്ത് ശ്രദ്ധേയനായ ഭാസ്‌കരന്‍ നായര്‍ തന്റെ പറമ്പില്‍ വാഴ, തെങ്ങ്, കപ്പ തുടങ്ങിയ ഇടവിളകൃഷികള്‍ ചെയ്തു വരുന്ന കര്‍ഷകനാണ്.
അദ്ദേഹത്തിന്റെ ക്യഷിയിടത്തിലെ കപ്പ ക്യഷിയില്‍ നിന്നാണ് 14 കിലോ തൂക്കമുള്ള കപ്പ വിളവെടുത്തത്. ജൈവവളങ്ങള്‍ മാത്രം ചെയ്ത് കൃഷിചെയ്ത കപ്പയുടെ വിളവ് നാട്ടുകാര്‍ക്കൊരു അത്ഭുതമായിരിക്കുകയാണ്. നാടന്‍ കൃഷിയുടെ സാധ്യതകളെ ഉയര്‍ത്തിക്കാട്ടുന്ന ഒരു മാതൃകയായ ഭാസ്‌കരന്‍ നായരുടെ ഈ നേട്ടം പ്രകൃതിയുമായുള്ള ചേര്‍പ്പ് നിലനിറുത്തുന്നതിനുള്ള പ്രചോദനമാണ്.
Thalathara Bhaskaran Nair of Eravattur perambrawith a 4 kg kappa