പേരാമ്പ്ര: അപകടങ്ങളും അത്യാഹിതങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര ജാഗ്രത് ട്രോമാകെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു. പേരാമ്പ്ര ജാഗ്രത് ട്രോമാകെയര്‍ ട്രസ്റ്റ് നടത്തുന്ന 25 -ാമത് വളണ്ടിയര്‍ പരിശീലനമാണിത്.
പേരാമ്പ്ര സില്‍വര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ പരിപാടിയില്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കാലാവധി കഴിഞ്ഞ വളണ്ടിയര്‍മാര്‍, പുതുതായി വളണ്ടിയര്‍ ആകാന്‍ ആഗ്രഹിക്കുന്ന സേവന സന്നദ്ധരായ സ്ത്രീ -പുരുഷന്മാര്‍ എന്നിവര്‍ ക്ലാസ്സില്‍ പങ്കെടുത്തു.
ദയ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രസിഡണ്ട് കെ. ഇമ്പിച്ച്യാലി പരിശീലനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എ.കെ തറുവയി ഹാജി അധ്യക്ഷത വഹിച്ചു. റോഡപകടങ്ങള്‍ -ട്രാഫിക് നിയമങ്ങളും ഡ്രൈവിങ്ങ് മികവും എന്ന വിഷയത്തില്‍ റോഡ് നിയമലംഘന പരിശോധന സ്‌ക്വാഡ് അംഗം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ റിജേഷ് കൃഷ്ണ, ടി അനുപ് ലാല്‍ എന്നിവര്‍ ക്ലാസ്സെടുത്തു,
ട്രോമ പരിശീലനം ട്രെയ്‌നര്‍ സാജിദ്, ഗ്രഹാന്തരീക്ഷത്തില്‍ സംഭവിക്കുന്ന അപകടങ്ങളെ സംബന്ധിച്ച് ഫയര്‍ ഓഫീസര്‍ പി.സി പ്രേമന്‍ എന്നിവരും ക്ലാസ്സെടുത്തു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വി.എസ് രമണന്‍ സ്വാഗതം പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയവരെ സംയോജിപ്പിച്ച് ട്രോമാകെയര്‍ ഗ്രൂപ്പ് രൂപീകരിച്ചു.
Volunteer training to prepare for volunteer work perambraat