കൂത്താളി : എകെടിഎ കൂത്താളി ഈസ്റ്റ് യൂണിറ്റ് സമ്മേളനം നടന്നു. കെ.സി. ചന്ദ്രന്റെ അധ്യക്ഷതയില്‍ ഏരിയാ ജോയിന്റ് സെക്രട്ടറി പി. ശശി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി കുമാരി തങ്കച്ചന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ഒ. വിജയന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി സജന ബാബു സംഘടനാ റിപ്പോര്‍ട്ടും ഏരിയാ ട്രഷറര്‍ പി. വിനോദന്‍ പുതിയ കമ്മിറ്റി പാനലും അവതരിപ്പിച്ചു. വി.കെ. സത്യന്‍ അഭിവാദ്യം അര്‍പ്പിച്ചു.
ക്ഷേമനിധി റിട്ടയര്‍മെന്റ് കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, പ്രസവാനുകൂല്യം 13000 രൂപ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് സമ്മേളനം ആവശ്യപ്പെടുന്നു.
ഭാരവാഹികളായി കെ.സി. ചന്ദ്രന്‍ പ്രസിഡന്റ്, കുമാരി തങ്കച്ചന്‍ സെക്രട്ടറി, ഒ.ടി. മോളി ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
AKTA Koothali East Unit Conference