പേരാമ്പ്ര: ഇന്ത്യന്‍ ട്രൂത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ച് ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ട്രാഫിക് ബോധവല്‍ക്കരണ ജില്ലാതല ചിത്രരചനയും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
പരിപാടിയില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് രാജന്‍ തിരുവോത്ത്, സംഗീത നാടക അക്കാദമി ജേതാവ് രമേശ് കാവില്‍, ഗായകന്‍ ദേവദാസ് പേരാമ്പ്ര എന്നിവരെ ആദരിച്ചു.
പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചാലിക്കര രാധാകൃഷ്ണന്‍ അധ്യക്ഷനായി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം പേരാമ്പ്ര പ്രസ് ക്ലബ് പ്രസിഡണ്ട് എന്‍.പി വിധു നിര്‍വ്വഹിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാശങ്കര്‍, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പി. മോനിഷ, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ പ്രേമന്‍, പി. ബാലന്‍ അടിയോടി, തറമല്‍ രാഗേഷ്, ടി.കെ. ലോഹിതാക്ഷന്‍, ഇ.എം. ബാബു, ധനേഷ് കാരയാട്, സുരേഷ് ബാബു കൈലാസ്, ബി.എം. മുഹമ്മദ്, വിജയശ്രീ രാജീവ്, അഭിലാഷ് തിരുവോത്ത്, സിന്ധു പേരാമ്പ്ര, ആര്‍ട്ടിസ്റ്റ് സി.കെ. കുമാരന്‍, കെ.എം സുരേഷ് ബാബു, ദേവരാജ് കന്നാട്ടി, റിയാസ്, സുരേഷ് നൊച്ചാട്, സി.കെ രാഹുല്‍ എന്നിവര്‍ സംബന്ധിച്ചു.
ശ്രീനി സുകൃതം സ്വാഗതം പറഞ്ഞ ചടങ്ങിന് ഹസ്സന്‍ കോയ മൂലാട് നന്ദിയും രേഖപ്പെടുത്തി.
Drawing and quiz competition focusing on traffic awareness at perambra