പേരാമ്പ്ര: ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂര്‍ ഭാരത് ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തില്‍ വെച്ച് കയര്‍ ബോര്‍ഡ് ചെയര്‍മാനും ബിജെപി ദേശീയ സമതി അംഗവുവായ സി.കെ പത്മനാഭന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
യോഗത്തില്‍ എഫ്എഒഐ ദേശീയ പ്രസിഡണ്ട് പി.സി തങ്കമണി - തമിഴ്‌നാടി അധ്യക്ഷത വഹിച്ചു.
കെ തമ്പാന്‍, വി ഷറഫുദ്ദീന്‍, കെ സജീവന്‍, ബിനു വര്‍ഗ്ഗീസ്, ബാബു മേച്ചേരി, വല്‍സല മങ്കട, ഡോ: ത്രേസാമ്മ വര്‍ഗ്ഗീസ്, എം രാധിക, വിദ്യാര്‍ത്ഥിവിഭാഗം കോഡിനേറ്റര്‍ അനഘ എസ് യുവജന വിഭാഗം കണ്‍വീനര്‍ എന്‍.എം പ്രജീഷ്, വി.കെ രാജേഷ്, പി.കെ ശൈലജ, എഫ്എഒഐ ദേശീയ ജനറല്‍ സെക്രട്ടറി കെ.എം സുരേഷ് ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി കൊല്ലം കണ്ടി വിജയന്‍ എന്നിവര്‍ സംസാരിച്ചു.
എഫ്എഒഐ ദേശീയ രക്ഷാധികാരിയായിരുന്ന കെ.ആര്‍ അരവിന്ദാക്ഷന്‍ അനുസ്മരണവും നടത്തി. കുറുമയില്‍ സന്തോഷിന്റെ ലോഗോ തിരഞ്ഞെടുത്തത്.
Farmers Association of India has released the logo of the National Conference