മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പുറക്കാമലയെ ഖനനത്തിന് വിട്ടുകൊടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സിപിഐ നേത്യത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.
മണപ്പുറം മുക്കില്‍ ചേര്‍ന്ന പൊതുസമ്മേളനം സിപിഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ആര്‍ ശശി ഉദ്ഘാടനം ചെയ്തു. നൂറ് കണക്കിന് കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശവും വിസ്തൃത പാഠശേഖരമായ കരുവോട് ചിറയുടെ ജല സ്രോതസ്സും പുറക്കാമലയിലാണ്.
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ജലജീവന്‍ പദ്ധതിയുടെ കുടിവെള്ള ടാങ്കിനായി നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലവും ഇതേ പ്രദേശത്താണ്. ഇങ്ങനെ ഒട്ടേറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പുറക്കാം മലയില്‍ ഖനനത്തിന് അനുമതി നല്‍കരുതെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്.
എം.കെ രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൊയിലോത്ത് ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. അജയ് ആവള, സി. ബിജു, ബാബു കൊളക്കണ്ടി, ഇ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
ജന്മ്യം പാറയില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് കെ.വി നാരായണന്‍, ശശി പൈതോത്ത്, ധനേഷ് കാരയാട്, കെ. നാരായണക്കുറുപ്പ്, ബി.ബി ബിനീഷ്, കെ. അജിത, കെ.എം.ബി ജിഷ, അഖില്‍ കേളോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Protect the spine; CPI held a mass march at meppayoor