പേരാമ്പ്ര : വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ഇലക്ട്രിസിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
മാര്‍ച്ച് കെപിസിസി അംഗം രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളെ നിരന്തരം കൊള്ളയടിക്കുന്ന സമീപനമാണ് പിണറായി വിജയന്‍ നടപ്പിലാക്കുന്നതൊന്ന് അവര്‍ കുറ്റപ്പെടുത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രാജന്‍ മരുതേരി, കെ.കെ വിനോദന്‍, കെ.എ ജോസുട്ടി, കെ.സി രവീന്ദ്രന്‍, മോഹന്‍ദാസ് ഓണിയില്‍, പി.എം പ്രകാശന്‍, എന്‍.പി വിജയന്‍, ബാബു തത്തക്കാടന്‍, ഒ.എം രാജന്‍, വിനോദന്‍ കല്ലൂര്‍, ഇ.ടി സത്യന്‍, തണ്ടോറ ഉമ്മര്‍, അശോകന്‍ മുതുകാട്, ഷിജു കെ. ദാസ്, വമ്പന്‍ വിജയന്‍, ഇ.ടി സരീഷ്,സത്യന്‍ കല്ലൂര്‍, വി.വി ദിനേശന്‍, റെജി കോച്ചേരി, ഷിജു പുല്യോട്ട്, വി.പി സുരേഷ്, ബാബു കൂനംതടം, ബാബു പള്ളിക്കൂടം,കെ.എം ദേവി, മിനി വട്ടകണ്ടി, ഗിരിജാ ശശി, ഗീത കല്ലായി, ജാനു കണിയാംകണ്ടി ചിത്ര രാജന്‍, സിന്ധു വിജയന്‍, പത്മിനി നെരവത്ത് സംസാരിച്ചു. രാജന്‍ കെ പുതിയേടത്ത് സ്വാഗതവും പി.എസ് സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
Perambra Block Congress Committee marched to the Electricity Office