പെരുവണ്ണാമൂഴി : മന്ത്രിയുടെ പരിപാടിക്ക് സ്വന്തം പാര്‍ട്ടിക്കാരെ പോലും ക്ഷണിച്ചില്ലന്ന് ആരോപണം. ഇന്ന് പെരുവണ്ണാമൂഴിയില്‍ നടന്ന വനം വകുപ്പ് മന്ത്രി പങ്കെടുത്ത ചടങ്ങിലേക്ക് മന്ത്രിയുടെ പാര്‍ട്ടിയായ എന്‍സിപി നേതാക്കളെ പോലും അറിയിച്ചില്ലെന്ന് ആരോപണം. പെരുവണ്ണാമൂഴിയില്‍ വെച്ച് ജില്ലയില്‍ 63.5 കിലോമീറ്റര്‍ സൗരോര്‍ജ്ജ വേലി സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനവും പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്‍ ലേഡീസ് ബാരക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനവും വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വ്വഹിച്ചിരുന്നു.
ചടങ്ങില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ അകറ്റി നിര്‍ത്തിയതായ ആരോപണവുമായി എത്തിയത് എന്‍സിപി ദേശീയ കൗണ്‍സില്‍ അംഗമായ പി.എം. ജോസഫാണ്. അധികൃതരുടെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും എന്‍സിപി ചക്കിട്ടപാറ മണ്ഡലം കമ്മറ്റിയേയോ ദേശീയ കൗണ്‍സില്‍ അംഗമായ തന്നെയോ ഇക്കാര്യം അറിയിച്ചിട്ടില്ലന്നും അദ്ദേഹം ആരോപിച്ചു. സംഭവം ഗൗരവമായി കാണുകയാണന്നും അദ്ദേഹം അറിയിച്ചു.
Protest over not being invited to the inauguration ceremony attended by the party minister at peruvannamuzhi