ഉള്ള്യേരി: ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ നടുവണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം നാരാണന്റ അനുസ്മരണ യോഗം ഉള്ളിയേരി പെന്‍ഷന്‍ ഭവനില്‍ വെച്ച് നടത്തി.ജില്ലാ സെക്രട്ടറി എം.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.എം രാജന്റെ അധ്യക്ഷത വഹിച്ചു.
ഏരിയാ സെക്രട്ടറി.ടി.എം കുഞ്ഞിക്കണ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റിഅംഗം ഖദീജ ഹംസ, ഉമാദേവി, സുബൈദ, അനില്‍കുമാര്‍, പി.ഷൈനി, ബാലകൃഷ്ണന്‍, റീജ, അശോകന്‍ എന്നിവര്‍ സംസാരിച്ചു.പി.വി പ്രകാശന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.സുനിത നന്ദിയും പറഞ്ഞു.
K.M. Naranan Memorial Meeting