ഏക്കാട്ടൂര്‍: അരിക്കുളം പഞ്ചായത്ത് മുസലിം ലീഗ് ജനറല്‍ സെക്രട്ടറിയും ഏക്കാട്ടൂര്‍ ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ടും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറസാനിദ്ധ്യവുമായിരുന്നു കുനിക്കാട്ട് അമ്മത്കുട്ടി സാഹിബിന്റെ നിര്യാണം ഏക്കാട്ടൂരിന്റെ നൊമ്പരമായി.
അരിക്കുളം പഞ്ചായത്തില്‍ മുസ്ലിം ലീഗ് കെട്ടിപ്പടുക്കുന്നതില്‍ മുന്നണി പോരാളിയായി പ്രവര്‍ത്തിക്കുകയും ഏക്കാട്ടൂര്‍ പ്രദേശത്തിന്റെ വികസനത്തിന് വേണ്ടി മുന്നിട്ടിറങ്ങുകയും മിനിമം ഗാരന്റി വ്യവസ്ഥയില്‍ ഈ പ്രദേശത്ത് വൈദ്യുതി എത്തിക്കാന്‍ മുന്നില്‍ പ്രവര്‍ത്തി ചെയ്ത വ്യക്തിയാണ് അമ്മത് കുട്ടി സാഹിബ്.
അമ്മത്കുട്ടി സാഹിബിന്റെ നിര്യാണത്തില്‍ എക്കാട്ടൂരില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി അധ്യക്ഷനായി.
യൂത്ത് ലീഗ് അകിലേന്ത്യാ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍, കെ. അഷ്‌റഫ്, പൊയിലങ്ങല്‍ അമ്മത്, എം. കുഞ്ഞായന്‍ കുട്ടി, കെ.കെ. കോയക്കുട്ടി, പി.എം ശശി, കെ.എം. അബ്ദുസ്സലാം, കെ. ഹാരിസ്, സി.വി. റഊഫ് ഹാജി, വി.കെ. രാജന്‍, സി.എം. ഗോപാലന്‍, റാഷിദ് കേളോത്ത്, ബാലക്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
condoled the demise of Ammath Kutti Sahib