അരിക്കുളം: അരിക്കുളം പഞ്ചായത്തിലെ കുരുടിമുക്ക് ശാഖാ മുസ്ലിം ലീഗ് കമ്മറ്റി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേറിട്ട് മാതൃകയായി പാളപ്പുറത്തുല്‍ ഷബീറിന് വേണ്ടി ശാഖാ മുസ്ലിംലീഗ് കമ്മറ്റി വാങ്ങിയ അഞ്ച് സെന്റ് ഭൂമിയുടെ ആധാരം പാണക്കാട്ട് സയ്യിദ് ബഷീറലിശിഹാബ് തങ്ങള്‍ ഷബീറിന് കൈമാറി.
ഷബീറിന്റെ തന്നെ ചികില്‍സക്ക് വേണ്ടി നേരെത്തെ കമ്മറ്റി സ്വരൂപിച്ച സംഖ്യയില്‍ചികില്‍സക്ക് ശേഷം ബാക്കി വന്ന പൈസക്ക് സ്വന്തമായി വീട് ഇല്ലാതിരുന്ന ഷബീറിന് ഒരുവീട് നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം വാങ്ങികൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി , ശാഖാ ലീഗ് പ്രസിഡണ്ട് ബഷീര്‍ സി.എം. ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ മലയില്‍ പി.പി.കെ. അബ്ദുള്ള, സി.കെ.നൗഷാദ് മുസ്ലിയാര്‍, സി.കെ.മുഹമ്മദ്.ടി.കെ.മുഹമ്മദ്.കെ സി. ഇബ്രാഹിം. ആവള അമ്മദ്.സി.കെ. മൊയ്തിഹാജി, വി.കെ.റഷീദ് , മുജീബ്, ഫൈസല്‍ചാവട്ട് മുഹമ്മദ് കുരുടിമുക്ക് മുതലായവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Unique to charitable work Kurudimukku Branch Muslim League As An Example