കോഴിക്കോട്:ജനശ്രീ സുസ്ഥിര മിഷന്‍ കോഴിക്കോട് ജില്ലാ നേതൃസംഗമം സംഘടിപ്പിച്ചു.ജനശ്രി സംസ്ഥാന ചെയര്‍മാന്‍ എം.എം ഹസ്സന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ജനശ്രി സംഘങ്ങള്‍ക്ക് ബാങ്കുകളുമായി ലിങ്ക് ചെയ്ത് സംഘങ്ങള്‍ക്ക് 100 കോടി വായ്പ നല്‍കുമെന്നും കുറഞ്ഞ പലിശ നിരക്കില്‍ 100 കോടി വായ്പ ലഭ്യമാക്കുമെന്നും, .ഫെബ്രുവരി 2, 3 തിയ്യതികളിലായി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ജനശ്രി വാര്‍ഷിക യോഗത്തില്‍ 5 ഇന കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി നടപ്പിലാക്കുവാന്‍ സംഘങ്ങളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനശ്രീ ജില്ലാ ചെയര്‍മാന്‍ എന്‍. സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ബി.എസ് ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.സി അബു മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി ഇ.എം ഗിരിഷ് കുമാര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.പി ജി വാനന്ദന്‍, മില്ലി മോഹന്‍, സെയ്ദ് കുറുന്തോടി, ജില്ലാ ട്രഷറര്‍ ശ്രീജ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Janashree Susthira Mission Kozhikode District Leadership Meeting