പേരാമ്പ്ര: പട്ടാണിപ്പാറ നവീന ഗ്രന്ഥശാല ബാലവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 15 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളുടെ ഫൈവ്‌സ് ഫുട്‌മ്പോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.
മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള 10 ടീമുകള്‍ പങ്കെടുത്തു. 4 മണിക്ക് നടന്ന ഫൈനല്‍ മത്സരത്തില്‍ യൂത്ത് വിംഗ് വിളയാട്ടു കണ്ടിയെ പരാജയപ്പെടുത്തി അല്‍ഷിബാബ് ചങ്ങരോത്ത് വിജയികളായി.
പ്രസിഡന്റ് ടി.ഇ പ്രഭാകരന്‍ വിജയികള്‍ക്കുള്ള മെഡലുകളും ട്രോഫിയും സമ്മാനിച്ചു. സെക്രട്ടറി ഷാജന്‍ മാത്യു അധ്യക്ഷത വഹിച്ചു. ദത്തന്‍ മങ്ങാട്ട്, നിവേദ് ഷജില്‍, സൂര്യ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Fives Football Tournament; Alshibab Changaroth became the winners