---
title: "മുസ്ലിം ലീഗ് സമ്മേളനവും എ.വി അനുസ്മരണവും ജനുവരി 8 ന്"
english_title: "Muslim League conference and AV commemoration on January 8"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/261523/muslim-league-conference-and-av-commemoration-on-january-8"
published_at: "2025-01-06T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677baeb0268a3_hassan.jpg"
keywords: []
---

# മുസ്ലിം ലീഗ് സമ്മേളനവും എ.വി അനുസ്മരണവും ജനുവരി 8 ന്

> **Lead Summary:** **മേപ്പയ്യൂര്‍: **മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവും, എംഎല്‍എയും, മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും, കേരളത്തിന്റെ രാഷ്ട്രീയ, മത, സാമൂഹ്യ വിദ്യാഭ്യാസ, സാംസ്‌കാരിക ചരിത്രത്തില്‍ തന്റേതായ ഇടം തീര്‍ത്ത പരേതനായ എ.വി. അബ്ദുറഹിമാന്‍ ഹാജിയുടെ അനുസ്മരണവും മുസ്‌ലിം ലീഗ് സമ്മേളനവും ജനുവരി 8 ന് മേപ്പയ്യൂര്‍ ടൗണില്‍ വെച്ച് നടത്തുവാന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു.

## Article Content

**മേപ്പയ്യൂര്‍: **മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവും, എംഎല്‍എയും, മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും, കേരളത്തിന്റെ രാഷ്ട്രീയ, മത, സാമൂഹ്യ വിദ്യാഭ്യാസ, സാംസ്‌കാരിക ചരിത്രത്തില്‍ തന്റേതായ ഇടം തീര്‍ത്ത പരേതനായ എ.വി. അബ്ദുറഹിമാന്‍ ഹാജിയുടെ അനുസ്മരണവും മുസ്‌ലിം ലീഗ് സമ്മേളനവും ജനുവരി 8 ന് മേപ്പയ്യൂര്‍ ടൗണില്‍ വെച്ച് നടത്തുവാന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു.

വൈകീട്ട് 4 മണിക്ക് പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.പി മുഖ്യാതിഥിയാവും.

യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ: ഫൈസല്‍ ബാബു, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, ഡിസിസി പ്രസിഡന്റ്  അഡ്വ: കെ പ്രവീണ്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

സമ്മേളനം വന്‍ വിജയമാക്കുവാന്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/261523/muslim-league-conference-and-av-commemoration-on-january-8)