വൈത്തിരി: പഴയ വൈത്തിരിയില്‍ റിസോര്‍ട്ടില്‍ മധ്യവയസ്‌കനേയും യുവതിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊഴിലാണ്ടി നടേരി സ്വദേശി പ്രമോദ് (53), ഉള്ള്യേരി സ്വദേശിനി ബിന്‍സി (34) എന്നിവരാണ് മരിച്ചത്.
റിസോര്‍ട്ടിന്റെ പുറത്ത് മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് ഇരുവരും റിസോര്‍ട്ടിലെത്തി മുറിയെടുത്തത്. പ്രമോദ് നേരത്തെ നാറാത്ത് ഫര്‍ണ്ണിച്ചര്‍ കട നടത്തിയിരുന്നു.പിതാവ് ചോയിക്കുട്ടി. മാതാവ് ദേവകി. ഭാര്യ ഷൈജ. മക്കള്‍ ദേവദത്ത്, സിദ്ധാര്‍ഥ്.
മരിച്ച ബിന്‍സിയുടെ പിതാവ് ഭാസ്‌ക്കര കുറുപ്പ്. മാതാവ് ലീല. ഭര്‍ത്താവ് രൂപേഷ് കുന്നമംഗലം (കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജീവനക്കാരന്‍). മക്കള്‍ വൈഷ്ണവ്, വൈഗ ലക്ഷ്മി. വൈത്തിരി പൊലീസ് മൃതദേഹ പരിശോധന നടത്തിവരുന്നു.
A middle-aged woman and a young woman hanged at the resort