മേപ്പയ്യൂര്‍: ജികെ ലവേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ വിഇഎംയുപി സ്‌ക്കൂളില്‍ വെച്ച് ജില്ലാതല ക്വിസ് മത്സരം നടക്കുന്നു. ജനുവരി 19 ന് ഞായറാഴ്ച കാലത്ത് 9.30 മുതലാണ് ക്വിസ് മത്സരം നടക്കുക.
നാലാം തരം മുതല്‍ ഏഴാം തരം വരെയുള്ള കുട്ടികള്‍ ജൂനിയര്‍ വിഭാഗത്തിലും എട്ടാംതരം മുതല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ സീനിയര്‍ വിഭാഗത്തിലും ആയിരിക്കും.
ഇരു വിഭാഗങ്ങളിലുമായി ഒന്നാം സമ്മാനമായി 2000 രൂപ വീതവും രണ്ടാം സമ്മാനം 1500 രൂപ വീതവും മൂന്നാം സമ്മാനം1000 രൂപ വീതവും ആണ് നല്‍കുക. വിജയികള്‍ക്ക് മെമന്റോയും സമ്മാനിക്കുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 200/ രൂപയാണ്.
9446393169/7025733451/9745608200/9946703228 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലഭ്യമാകുന്നതാണ്. ലിങ്കിലൂടെയും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണെന്ന് സംഘാടകസമിതി ചെയര്‍മാന്‍ ദ്വിതീഷ് അറിയിച്ചു.
രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള ലിങ്കും രജിസ്‌ട്രേഷന്‍ ഫീ അടയ്ക്കുന്നതിനുള്ള ജി പേ നമ്പറും ചുവടെ ചേര്‍ക്കുന്നു. Registration: link:https://surveyheart.com/form/672d7afa0c609c0611d90c75. Gpay No:9446546940
District level quiz competition at Mepayur on January 19