പേരാമ്പ്ര: അന്തരിച്ച മുസ്ലിംലീഗ് നേതാവും മതപണ്ഡിതനുമായിരുന്ന കെഎസ് മൗലവിയുടെ വിയോഗത്തില്‍ വെള്ളിയൂര്‍ മുഹൈസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കെഎസ്.മൗലവി അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു.

കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസര്‍ ഹയ്യ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജബലുന്നൂര്‍ കോളെജ് പ്രിന്‍സിപ്പല്‍ റഫീഖ് സക്കരിയ്യ ഫൈസി മുഖ്യ പ്രഭാഷണം നടത്തി.
വാക്കുകള്‍ കൊണ്ട് വിസ്മയം തീര്‍ത്ത മഹാനായ നേതാവായിരുന്നു കെ.എസ്. എന്നും, വാക്കുകള്‍ അവധാനതോടെ ഉപയോഗിച്ച് അദ്ദേഹം ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പടുത്തുയര്‍ത്തുകയും ,ഒരു സമൂഹത്തെ അഭിമാനബോധമുള്ളവരായി ജീവിക്കാന്‍ പ്രാപ്തരാക്കുകയും, ഒരു സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തിയ രാജാവായിരുന്നു കെഎസ്.എന്ന് അദ്ദേഹം പറഞ്ഞു.മുഹൈസ് പ്രസിഡണ്ട് എടവന അബ്ദുല്‍ മജീദ് അദ്ധ്യക്ഷത വഹിച്ചു
.എസ്.പി. കുഞ്ഞമ്മദ്, സി.എച്ച് .ഇബ്രാഹിംകുട്ടി, സാജിദ് നടുവണ്ണൂര്‍, മിസ്ഹബ് കീഴരിയൂര്‍ ,സി.പി.കുഞ്ഞമ്മദ്, കെ.എം.സൂപ്പി തൈക്കണ്ടി ഇബ്രാഹിം, പി.സി. മുഹമ്മദ് സിറാജ്, സഫ അസ്സൈനാര്‍, ടി.കെ .നൗഷാദ്, വി.പി.കെ. ഇബ്രാഹിം, കെ.എം.മുഹമ്മദ്, മുബഷിര്‍ വാഫി പ്രസംഗിച്ചു .അഷ്‌റഫ് നാറാത്ത് അനുസ്മരണ ഗാനം ആലപിച്ചു.
മുഹൈസ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി നസീര്‍ നൊച്ചാട് സ്വാഗതവും പറഞ്ഞ ചടങ്ങിന് കണ്‍വീനര്‍ ഖാദര്‍ മുണ്ടോത്ത് നന്ദിയും പറഞ്ഞു.
K.S. Maulavi organized a memorial service and prayer meeting.