മേപ്പയ്യൂര്‍: മേപ്പയൂര്‍ സലഫി കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ എന്‍ എസ് എസ് യൂണിറ്റിന്റെ സപ്തദിനക്യാമ്പ് സഹയാനം എന്ന പേരില്‍ സലഫി കോളേജ് ക്യാമ്പസില്‍ ബോധവല്‍ക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു.

സുസ്ഥിര വികസനത്തിന് യുവത' എന്ന ക്യാമ്പിനോടനുബന്ധിച്ചാണ് അഗ്‌നി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും പരിശീലനവും നടത്തിയത്.പേരാമ്പ്ര അഗ്‌നിരക്ഷ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു. അഗ്‌നിശമനികള്‍ ഉപയോഗിക്കുന്നതിനുള്ള പ്രയോഗിക പരിശീലനവും, പാചകവാതക സിലിണ്ടറുകളുടെ ഉപയോഗ രീതികളെക്കുറിച്ചും അപകട പ്രതിരോധ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളിലും അവശ്യ ഘട്ടങ്ങളില്‍ സിപിആര്‍ നല്‍കുന്നതിനും ഉള്ള പരിശീലനം കൊടുത്തു. ക്യാമ്പ് അംഗങ്ങളുടെ സംശയങ്ങള്‍ക്ക് ഫയര്‍ ഓഫീസര്‍ മറുപടി നല്‍കി.
Life-saving awareness and training