കൂത്താളി: കൂത്താളി പഞ്ചായത്തിലെ കല്ലിങ്ങല്‍ മുതല്‍ പുറയങ്കോട് തോട് വരെയുള്ള പുഴയുടെ ഭാഗം ശുചീകരണ യജ്ഞത്തിലൂടെ വീണ്ടെടുത്തു. നൂറ് കണക്കിന് ബഹുജനങ്ങളുടെ പങ്കാളിത്വത്തിലൂടെയാണ് ഈ പ്രവര്‍ത്തി നടത്താന്‍ സാധിച്ചത്.

വന്‍ മരങ്ങള്‍ വീണും ജൈവ- പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിറഞ്ഞും ഒഴുക്ക് നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു പുഴ. ഇതു കാരണം സമീപത്തെ കിണര്‍ വെള്ളവും മലിനമായി തുടങ്ങി. ഈ അവസ്ഥയിലാണ് ജനകീയ പങ്കാളിത്തത്തോടെ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ പുഴ ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.
പുഴയിലേക്ക് കടപുഴകി വീണ വലിയ മരങ്ങള്‍ ഏറെ സാഹസികമായി മാറ്റിയാണ് വെള്ളത്തിന്റെ ഒഴുക്ക് വീണ്ടെടുക്കാനും മാലിന്യങ്ങള്‍ ഏറെകുറെ മാറ്റാനും കഴിഞ്ഞത്. ചിലയിടങ്ങളില്‍ തടസ്സങ്ങള്‍ അവശേഷിക്കുന്നു. തുടര്‍ പ്രവര്‍ത്തനത്തിലൂടെ അതും മാറ്റിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുപോലെ ഈ പുഴയുടെ മറ്റ് ഭാഗങ്ങളിലും പ്രാദേശിക സമിതികള്‍ രുപീകരിച്ച് വര്‍ഷം തോറും ശുചീകരണ പ്രവര്‍ത്തി നടത്തിയാല്‍ ഈ പുഴ അനുഭവിക്കുന്ന മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. അതിന് ഗ്രാമ പഞ്ചയത്ത് മുന്‍കയ്യെടുത്ത് ഇത്തരം സ്ഥിരം സമിതികള്‍ രൂപീകരിക്കാനും ആവശ്യമായ സാമ്പത്തിക പിന്തുണ നല്‍കാനും തയ്യാറാവണമെന്ന് സമിതി അഭിപ്രായപ്പെട്ടു.
പുഴയോരങ്ങളില്‍ കണ്ടല്‍ ചെടികളും മുള - ഈറ്റ തുടങ്ങിയ നട്ടുപിടിപ്പിച്ച് സംരക്ഷിക്കാനും ഈ സമിതികളിലൂടെ കഴിയും. പുഴ ശുചീകരണ പ്രവര്‍ത്തനത്തിന് പിന്തുണയും സഹായവും സാന്നിധ്യവും കായികാധ്വാനവും നല്‍കി സഹായിച്ച എല്ലാവര്‍ക്കും സംഘടകസമിതിക്കു വേണ്ടി കണ്‍വീനര്‍ പി.സി രാജന്‍, ചെയര്‍മാന്‍ ടി.പി സോമന്‍ എന്നിവര്‍ നന്ദി അറിയിച്ചു.
Mass gathering paves the way for clean water at koothali