പേരാമ്പ്ര : മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ ഫയര്‍ സര്‍വീസ് മെഡല്‍ ലഭിച്ച പേരാമ്പ്ര ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന് വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര നോര്‍ത്ത് കമ്മിറ്റി സ്വീകരണം നല്‍കി.

ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ പി.സി പ്രേമന് പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി. വി.കെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ബി.എം മുഹമ്മദ്, സത്യന്‍ സ്‌നേഹ, വി ശ്രീനി, വി.പി സത്യനാഥന്‍, ഇ.എം ചന്ദ്രന്‍, ഷാജി യാമ, സീമ ശിവദാസ് എന്നിവര്‍ സംസാരിച്ചു.
വ്യാപാരമേഖ സംരക്ഷിക്കാന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളസംസ്ഥാന വ്യാപാരി വ്യവസായി സമിതി ഫെബ്രുവരി 13 നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന പേരാമ്പ്ര നോര്‍ത്ത് യൂണിറ്റില്‍ നിന്നുള്ള സമര വളന്റിയര്‍മാര്‍ക്ക് യാത്രയയപ്പും ചടങ്ങില്‍ നല്‍കി.
P.C Preman was welcomed by the Tradesmen and Industry Committee