ചാലിക്കര: ടവര്‍ വിരുദ്ധ സമരം പൊലീസ് നടപടിക്കെതിരെ മുസ്ലിംലീഗ് പ്രതിഷേധത്തില്‍. ചാലിക്കര കായല്‍ മുക്കില്‍ കണിയങ്കണ്ടി മീത്തല്‍ ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്പ്രദേശവാസികള്‍ പ്രതിക്ഷേധ സമരത്തിലായിട്ട് മാസങ്ങള്‍ പിന്നിട്ടുവെന്നും ജനവാസ കേന്ദ്രത്തില്‍ നിന്നും മാറ്റി തൊട്ടടുത്ത ജനവാസ കേന്ദ്രമല്ലാത്ത സ്ഥലത്ത് ടവര്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപികരിച്ച് സമരവുമായി മുന്നോട്ടു പോയതെന്നും അവര്‍ പറഞ്ഞു.

കമ്പനി മുതലാളിമാര്‍ക്ക് വേണ്ടി പൊലീസ് 'ജനകീയ സമരം ചെയ്ത പ്രദേശവാസികളായ 'സ്ത്രീകളേയും കുട്ടികളും പ്രായമുള്ളവരേയും. ക്രൂരമായി മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധം സംഘടിപ്പിച്ചത്.
നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ പൊലീസ് എടുത്തു മാറ്റി കമ്പനി മുതലാളിമാര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നുവെന്നും നാട്ടില്‍ സമാധാനം സ്ഥാപിക്കേണ്ട നിയമപാലകര്‍ നാട്ടിലെ ജനങ്ങളെ തല്ലി ചതച്ച് സമാധാനം ഇല്ലായ്മ ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
ജനവാസ കേന്ദ്രത്തില്‍ ഇത്തരം ഒരു സംവിധാനം കൊണ്ടുവരുന്നതിന് ഒത്താശ ചെയ്തുകൊടുത്ത എട്ടാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് ഭരണസമിതിയും അടക്കമുള്ളവര്‍ കുറ്റക്കാരാണെന്നും ഇവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കും എന്നും നേതാക്കള്‍ പറഞ്ഞു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം.ടി ഹമീദ്, ജനറല്‍ സെക്രട്ടറി ഹാരിസ് പൂക്കടവത്ത്, ട്രഷറര്‍ പി.കെ.കെ നാസര്‍, ഭാരവാഹികളായ സൂപ്പി.കെ. പൂക്കടവത്ത് ഒ.പി. റസാഖ്, ഷഹീര്‍ മുഹമദ് രയരോത്ത്, എന്‍.പി .അസിസ്, കെ.എം. സിറാജ്, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പി.സി മുഹമ്മദ് സിറാജ്, ടി.വി.ബഷീര്‍, ടി.വി. മുഹമദ് കോയ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിക്കുകയും പൊലീസ് അതിക്രമത്തില്‍ പരിക്ക് പറ്റിയവരെ വീടുകളില്‍ എത്തി സന്ദര്‍ശിക്കുകയും ചെയ്തു.
Muslim League opposes police action against anti-tower protest at chalikkara