നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ 2023 / 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിമൂന്നാം വാര്‍ഡില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ഇടുവാട്ട് കൊളറത്ത് മീത്തല്‍ റോഡ് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വികസന കാര്യ ചെയര്‍മാന്‍ സുധീഷ് ചെറുവത്ത് അധ്യക്ഷത വഹിച്ചു.കെ.എം ശ്രീജ,കെ.കെ ശ്രിമതി, പി.സുധന്‍, കെ.എം നാരായണന്‍, ടി.എം. അശോകന്‍, പി.കെ അബ്ദുറഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.എം. സുധാകരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സി.എം.നാരായണന്‍ നന്ദിയും പറഞ്ഞു.
Inauguration of Iduvatt-Kolarat Meethal Road