പേരാമ്പ്ര: മരുതേരി ചെറുകാശി ശിവക്ഷേത്രത്തില്‍ ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി പുതുശ്ശേരി ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി ദീപ പ്രോജ്വലനം നടത്തി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി.കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. രാജന്‍ മരുതേരി, കെ. സജീഷ്, എം.കെ. കൃഷ്ണന്‍, പി. ബാലന്‍ നായര്‍, ടി. അനിരുദ്ധന്‍, പി. രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

യജ്ഞാചാര്യന്‍ പഴേടം വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ഫെബ്രുവരി 15 മുതല്‍ 22 വരെയുള്ള ഭാഗവത സപ്താഹ യജ്ഞം നടക്കുക. ഇന്ന് കാലത്ത് 6 മണിക്ക് ഗണപതിഹോമം നടന്നു. 6.30 ന് വിഷ്ണുസഹസ്രനാമ പാരായണം, കപിലോപദേശം, ദക്ഷയാഗം, ധൃവചരിതം, പൃഥുചരിതം, ഭദ്രകാളിപ്രാദുര്‍ഭാവം.
ഫെബ്രുവരി 18 ചൊവ്വാഴ്ച കാലത്ത് 6 മണിക്ക് ഗണപതി ഹോമം. 6.30 ന് വിഷ്ണുസഹസ്രനാമ പാരായണം, ഭൂഗോളവര്‍ണ്ണന, നരകവര്‍ണ്ണന, അജാമിളമോക്ഷം പ്രഹ്ളാദ ചരിതം, നരസിംഹാവതാരം.
ഫെബ്രുവരി 19 ബുധനാഴ്ച കാലത്ത് 6 മണിക്ക് ഗണപതിഹോമം 6.30 ന് വിഷ്ണുസഹസ്രനാമപാരായണം, സനാതനധര്‍മ്മനിരൂപണം, ഗജേന്ദ്രമോക്ഷം, പാലാഴിമഥനം, കൂര്‍മ്മാവതാരം, വാമനാവതാരം, ശ്രീരാമാവതാരം, പരശുരാമാവതാരം, ബലരാമാവതാരം, ശ്രീകൃഷ്ണാവതാരം.
ഫെബ്രുവരി 20 വ്യാഴാഴ്ച കാലത്ത് 6 മണിക്ക് ഗണപതിഹോമം 6.30 ന് വിഷ്ണുസഹസ്രനാമ പാരായണം, പൂതനാമോക്ഷം, കാളീയമര്‍ദ്ദനം, ഗോവിന്ദാഭിഷേകം (പാല്‍), രാസക്രീഡ, രുക്മിണീ സ്വയംവരം.
ഫെബ്രുവരി 21 വെള്ളിയാഴ്ച കാലത്ത് 6 മണിക്ക് ഗണപതിഹോമം. 6.30 ന് വിഷ്ണു സഹസ്രനാമ പാരായണം, സ്യമന്തകോപാഖ്യാനം, ബാണയുദ്ധം, നൃഗമോക്ഷം, രാജസൂയം, കുചേലചരിതം, സന്താനഗോപാലം, ഉദ്ധവോപദേശം, ഹംസാവതാരം, ഗര്‍ഗലീല, ശ്രീകൃഷ്ണ ഭഗവാന്റെ സ്വത്വഗമനം, കലികാലവര്‍ണ്ണന, കുചേലവൃത്തം, കല്‍ക്കി അവതാരം.
ഫെബ്രുവരി 22 ശനിയാഴ്ച കാലത്ത് 6 മണിക്ക് ഗണപതിഹോമം. 6.30 ന് വിഷ്ണുസഹസ്രനാമ പാരായണം, ഉപസംഹാരം, അവഭൃതസ്നാനം, യജ്ഞസമര്‍പ്പണം, മംഗളാരതി. കൂടാതെ ഈ വര്‍ഷത്തെ ശിവരാത്രി ആറാട്ട് മഹോത്സവം മാര്‍ച്ച് 22 മുതല്‍ 28 വരെ വിപുലമായ പരിപാടികളോടെ നടക്കും.
Srimat Bhagavata Saptaha Yajna started at Cherukashi Shiva Temple