പേരാമ്പ്ര : കന്നാട്ടിയിലെ പൗരപ്രമുഖനും മഹല്ല് കമ്മിറ്റി മുഖ്യ രക്ഷാധിക്കാരിയുമായ തൈവെച്ച പറമ്പില്‍ ടി അമ്മദ് ഹാജി (80) അന്തരിച്ചു. കന്നാട്ടി മഹല്ല് കമ്മിറ്റി പ്രസിഡന്റ്, ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കൗണ്‍സിലര്‍, കന്നാട്ടി ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ കുഞ്ഞാമി (പിലാത്തോട്ടത്തില്‍). മക്കള്‍ ഗഫൂര്‍ (റിയാദ് കെഎംസിസി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്), നിസാര്‍ (സൈനേജ് ഫ്‌ളക്‌സ് കുറ്റ്യാടി), സാജിദ് (എംയുപി സ്‌കൂള്‍ അടുക്കത്ത്), റിയാസ് (സൈനേജ് ഓഫ്സെറ്റ് പാലേരി), സമീറ.
മരുമക്കള്‍ സൈന (വെളിച്ചം പറമ്പത്ത് പന്തിരിക്കര), മൈമൂനത്ത് (പുതിയോട്ടില്‍ തീക്കുനി), എ.സി ശരീഫ (തിരുവല്ലൂര്‍), സല്‍മ (വേളാട്ടു കുനിയില്‍ കക്കട്ടില്‍, എല്‍പിഎസ് കന്നാട്ടി), റജീബ് കേളോത്ത് (നടുവണ്ണൂര്‍).
T Ammad Haji passed away at Thaivecha Paramba, Kannatti