പയ്യോളി: വീരവഞ്ചേരി എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ചങ്ങാതിക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.കെ സിജിത്ത് അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ പ്രധാനാധ്യാപിക കെ. ഗീത കുതിരോടി മുഖ്യ പ്രഭാഷണം നടത്തി. പ്രഥമ ശുശ്രൂഷയും ആരോഗ്യവും, ട്രാഫിക് നിയമങ്ങളിലൂടെ, വരകളുടെ ലോകം, കടങ്കഥകളുടെ ലോകം, ഒത്തിരി ഒത്തിരി കഥകളും പാട്ടുകളും, മാജിക്കിന്റെ അത്ഭുത ലോകം, അടുത്തറിയാം ഫോണിനെ തുടങ്ങി വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടന്നു. നന്തി ലൈറ്റ് ഹൗസ് സന്ദര്‍ശനം, ക്യാമ്പ് ഫയര്‍ എന്നിവയോടുകൂടി ക്യാമ്പ് സമാപിച്ചു.
A two-day social camp was organized by the Friends Group at Veeravancherry LP School.