മേപ്പയ്യൂര്‍: പുറക്കാമല സംരക്ഷണ സമിതിക്കെതിരെ ക്വാറി മാഫിയ അക്രമണം നടത്തിയതായി ആരോപിച്ച് മുയിപ്പോത്ത് ടൗണില്‍ സര്‍വ്വ കക്ഷി നേത്യത്വത്തില്‍ പ്രതിഷേത പ്രകടനവും പോതുയോഗവും നടത്തി.

പുറക്കാമല സംരക്ഷണ സമിതിക്കാരുടെ വീടുകള്‍ അക്രമിച്ചതായും സര്‍വ്വ കക്ഷികള്‍ പൊതു യോഗത്തില്‍ പറഞ്ഞു. പ്രകടനത്തില്‍ വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ കെ.സി സത്യന്‍,ആനന്ദന്‍ കോറോത്ത്, കരീം കോച്ചേരി, എ.ടി സുരേഷ് ബാബു, സായിദാസ് കുനീമ്മല്‍, എം രാജന്‍, പി.അഷ്‌റഫ്, എന്നിവര്‍ സംസാരിച്ചു. ടി.പി വിനോദന്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് മേപ്പയ്യൂര്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
Protest demonstration and rally organized against alleged quarry mafia attack