മുയിപ്പോത്ത് : പുരാതനവും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതുമായ മുയിപ്പോത്ത് കാമ്പ്രത്ത് കളരി ഭഗവതി ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. ഫെബ്രുവരി 19, 20 തിയ്യതികളിലായാണ് ഉത്സവം നടക്കുന്നത്.

ഫെബ്രുവരി 19 ന് നട്ടതിറ, പീഠം എഴുന്നള്ളത്ത്, 20 ന് വിശേഷാല്‍ പൂജകള്‍, കേളമ്പത്ത്-കുന്നോത്ത് തറവാട്ടുകളില്‍ നിന്നുള്ള എഴുന്നള്ളത്ത്, ആയുധം എഴുന്നള്ളത്ത്, തണ്ടാന്‍ വരവ്, വെള്ളാട്ട്, തിറകള്‍, അന്നദാനം എന്നിവ നടക്കും.
കോടിയേറ്റത്തിന് ക്ഷേത്ര ഭാരവാഹികളായ പ്രദീപന്‍ തൈക്കണ്ടി, സി ബാലകൃഷ്ണന്‍, വി.പി വിജയന്‍, കെ,കെ രജീഷ്, അടിയോടി കണ്ടി നാരായണന്‍, പിലാറത്ത് ബാലകൃഷ്ണന്‍, കുന്നത്ത് രഘു, കെ നാരായണക്കുറുപ്പ്, ബാലന്‍ നമ്പ്യാര്‍ കിഴക്കയില്‍, സി മുരളി, ടി.പി ഭാമോദരന്‍, ബിജു കായണ്ണ, ടി.പി ശശിധരന്‍, കെ.ഇ രാധാകൃഷ്ണന്‍, മനോജ് മേലെമഠം, പി ഗോപാലന്‍, രാഘവന്‍ നമ്പ്യാര്‍, തണ്ടാന്‍ പട്ടയാട്ട് രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Kamprath Kalari Bhagavathy is flagged off for the temple festival at muipoth