പന്തിരിക്കര: പന്തിരിക്കരയില്‍ കാട്ടുപന്നിയെ കാര്‍ ഇടിച്ചു. ഇന്നലെ അര്‍ദ്ധരാത്രി 12.10 ഓടെയാണ് അപകടം. കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ പന്തിരിക്കര കോക്കാട് റോഡ് ജംഗ്ഷന് സമീപമമാണ് അപകടം ഉണ്ടായത്.

കടിയങ്ങാട് ഭാഗത്ത് നിന്നും പന്തിരിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറിന് കുറുകെ കാട്ടുപന്നി ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പന്നി തത്ക്ഷണം ചവുകയും കാറിന്റെ മുന്‍ ഭാഗം തകര്‍ന്ന നിലയിലുമാണ് ഉള്ളത്.
കാറിലുണ്ടായിരുന്ന യുവാവ് പരുക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. പെരുവണ്ണാമൂഴിയില്‍ നിന്നും വനപാലകര്‍ എത്തി പന്നിയെ നീക്കം ചെയ്തു. ഈ ഭാഗങ്ങളില്‍ പന്നി ഉള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങള്‍ രാത്രി കാലങ്ങളില്‍ റോഡിലിറങ്ങുന്നത് യാത്രക്കാര്‍ക്ക് ഭിഷണിയാകുന്നുണ്ട്.
A wild boar was hit by a car at panthirikkara