മുയിപ്പോത്ത്: മുയിപ്പോത്ത് എല്‍പി സ്‌കൂളിന് കൂട്ട് അയല്‍പക്ക വേദി ഒപ്പണ്‍ സ്റ്റേജ് നിര്‍മ്മിച്ചു നല്‍കി മാതൃകയായി.

പുതുവര്‍ഷ സമ്മാനമായാണ് കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന മുയിപ്പോത്ത് എല്‍പി. സ്‌കൂളിന് മുയിപ്പോത്ത് പടിഞ്ഞാറക്കരയിലെ കൂട്ട് അയല്‍പക്ക വേദി ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിച്ചു നല്‍കുന്നത്.
നാടിന്റെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ കഴിഞ്ഞ 5 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന കൂട്ട് അയല്‍പക്കവേദി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നാടിന്റെ അഭിമാനമാവുകയാണ്.
നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ ധനസനായം, നിര്‍ധന കുടുംബങ്ങളിലെ രോഗികള്‍ക്കുള്ള സഹായ നിധി, കാര്‍ഷിക കൂട്ടായ്മ തുടങ്ങിയ നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ മികവു പുലര്‍ത്തുന്ന കൂട്ടിന്റെ പുതിയ ദൗത്യമാണ് ഓപ്പണ്‍ സ്റ്റേജ്.
മുയിപ്പോത്ത് എല്‍പി സ്‌ക്കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്തിന്റെ അധ്യക്ഷതയില്‍ പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഓപ്പണ്‍ സ്റ്റേജ് സ്‌ക്കൂളിന് സമര്‍പ്പിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.
An open stage was built for the school and the neighborhood venue at muyippoth