മേപ്പയ്യൂര്‍: ബ്ലൂമിംഗ് ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ യൂത്ത് മീറ്റും, സ്‌പോര്‍ട്‌സ് ജേഴ്‌സി പ്രകാശനവും സംഘടിപ്പിച്ചു. പ്രശസ്ത മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരനായ അഭിലാഷ് തിരുവോത്ത് ജേഴ്‌സി പ്രകാശനം ചെയ്തു. ബ്ലൂമിംഗ് പ്രസിഡന്റ് ഷബീര്‍ ജന്നത്ത് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.കെ. അബ്ദുറഹ്‌മാന്‍, കെ.എം. സുരേഷ്, കെ.പി. രാമചന്ദ്രന്‍, എം.കെ. കുഞ്ഞമ്മത്, വിജീഷ് ചോതയോത്ത്, ബി. അശ്വിന്‍, പി.കെ. അനീഷ്, കെ. ശ്രീധരന്‍, സി. നാരായണന്‍, വട്ടക്കണ്ടി ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
യൂത്ത് ഫോറം ഭാരവാഹികളായി സി.പി. സുഹനാദ് പ്രസിഡന്റ്, ജെ.എസ്. ഹേമന്ത് സെക്രട്ടറി, എന്‍.പി. വിഷ്ണുപ്രിയ ട്രഷറര്‍, എന്നിവരെ തെരഞ്ഞെടുത്തു.
Blooming Arts Youth Meet and Jersey Release at meppayoor