മേപ്പയൂര്‍: ജിവിഎച്ച്എസ് മേപ്പയ്യൂര്‍, നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും 2023 - 25 ബാച്ച് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ജിവിഎച്ച്എസ് എസ് മേപ്പയ്യൂരില്‍ നടന്നു. മുഖ്യാതിഥി പേരാമ്പ്ര സബ് ഡിവിഷന്‍ ഡിവൈഎസ്പി വി.വി ലതീഷ് അഭിവാദ്യം സ്വീകരിച്ചു. പരേഡ് ഇന്‍ കമാന്‍ഡര്‍ കുമാരി ഫിഗ സവിന്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡര്‍ അഭിരാമി എന്നിവര്‍ പരേഡ് നയിച്ചു.

പ്രൗഢഗംഭീരമായ ചടങ്ങില്‍ പേരാമ്പ്ര എസ്എച്ച്ഒ പി ജംഷീദ്, പ്രിന്‍സിപ്പല്‍ എസ്‌ഐ മാരായ വിനീത് വിജയന്‍, ഷമീര്‍, എസ്പിസി പേരാമ്പ്ര എഎന്‍ഒ യൂസഫ്, എസ്എംസി ചെയര്‍മാന്‍ വി മുജീബ്, പ്രിന്‍സിപ്പല്‍മാരായ എം സക്കീര്‍, ആര്‍ അര്‍ച്ചന, പ്രധാനധ്യാപകരായ കെ നിഷിദ്, കെ.എം മുഹമ്മദ്, എ.പി അസീസ് എന്നിവര്‍ സംസാരിച്ചു.
പരേഡിന് കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍മാരായ സുധീഷ് കുമാര്‍, കെ.സി.കെ നാസര്‍, കെ ശ്രീവിദ്യ, സബ്‌ന, സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.ജി ലസിത്, കെ ചന്ദ്രന്‍, എം സബിത, എന്‍.പി രാധിക എന്നിവര്‍ നേതൃത്വം നല്‍കി.
Passing out parade of student police cadets at meppayoor