മേപ്പയ്യൂര്‍ : വിവാദമായ പുറക്കാമല ഖനന മേഖലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. ഇവിടെ കരിങ്കല്‍ ഖനനത്തിനെതിരെ ജനകീയ സംരക്ഷണ സമതി രംഗത്തുണ്ട്. ക്വാറി മാഫിയയെ ഖനനം അനുവദിക്കുകയില്ലെന്ന് അറിയിച്ചു കൊണ്ട് നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇവിടെ പ്രവര്‍ത്തി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ സംഘടിച്ചിരിക്കുകയാണ്.

എന്ത് വിലകൊടുത്തും ഖനന നീക്കത്തെ തടയുമെന്ന പ്രഖ്യാപനവുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണ്. പൊലീസ് സംരക്ഷണയില്‍ പ്രവര്‍ത്തി ആരംഭിക്കാനാണ് ക്വാറി അധികൃതര്‍ ശ്രമിക്കുന്നത്. സ്ഥലത്ത് വന്‍ ജനാവലിയും മേപ്പയൂര്‍ പൊലീസും ഉണ്ട്.
ജോലിക്ക് ആളെത്തിയാല്‍ പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തടയാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കും.
Tensions in Puraka Mountaina at purakkamala