കാവുന്തറ: ഫുട്‌ബോളാണ് ലഹരി എന്ന സന്ദേശമുയര്‍ത്തി കാവുന്തറ എയുപി സ്‌കൂളിലെ കുട്ടികള്‍ക്കായി ലഹരിക്കെതിരെ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനും കായിക പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ലക്ഷ്യമിട്ടാണ് സ്‌കൂള്‍ അധികൃതര്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്.

ക്ലാസ് തലത്തില്‍ നടന്ന മത്സരത്തില്‍ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു. കേരള മുന്‍ റഗ്ബി ക്യാപ്റ്റനും മിസ്റ്റര്‍ കോഴിക്കോടുമായ എം.കെ. വിചീഷ് മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പ്രധാനധ്യാപിക കെ.കെ. പ്രസീത, എം. സജു, എസ്.എല്‍. കിഷാര്‍കുമാര്‍, ആദിത്ത് പ്രദീപ്, പി.ആര്‍. രോഹിത്ത്, എസ്. ഷൈജു, എസ്. സുബില എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സമ്മാനദാന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പിടിഎ വൈസ് പ്രസിഡണ്ട് സുരേഷ്, സത്യന്‍ കുളിയാ പൊയില്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.
Football match against drug abuse at Kavunthara AUP School