കോഴിക്കോട്: മേപ്പയ്യൂര്‍ പുറക്കാമലയില്‍ 15 കാരനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.

ക്വാറി ഖനനം നടത്താനെത്തിയ സംഘത്തെ പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വലിയ ജനക്കൂട്ടം തടഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സംഘം 15 വയസുള്ള വിദ്യാര്‍ത്ഥിയെ അതി ക്രൂരമായി മര്‍ദ്ദിച്ച് പൊലീസ് വാനിന്‍ കയറ്റുകയും അക്രമിക്കുകയും ചെയ്തത് അങ്ങേയറ്റം അപലപനീയമാണന്നും അദ്ദേഹം പറഞ്ഞു.
ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പൊരുതിയ ജനതയെ ഈ രീതിയില്‍ കൈക്കാര്യം ചെയ്യുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലയെന്നും,കുറ്റക്കാരായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ട് മാതൃകാപരമായി ശിക്ഷിക്കണമെന്നും മുസ്തഫ കൊമ്മേരി അധികാരികളോട് ആവശ്യപ്പെട്ടു.
Action should be taken against the policemen who beat up the student: Mustafa Kommeri