കാരയാട് : കോഴിക്കോട് മെഡിക്കല്‍ കേളേജ് ആസ്ഥാനമായി പ്രവര്‍ത്തിച്ച് വരുന്ന സിഎച്ച് സെന്റര്‍ റംസാന്‍ കാമ്പയിന്റെ ഫണ്ട് ഉദ്ഘാടനം നടന്നു.

അരിക്കുളം പഞ്ചായത്തിലെ കാരയാട് തറമ്മലങ്ങാടിയില്‍ മലബാര്‍ ഗ്രൂപ്പ് എംഡി എം.പി. അബ്ദുല്‍ മജീദ് ഹാജിയില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
തറമ്മല്‍ അബ്ദുസ്സലാംഹാജി അധ്യക്ഷത വഹിച്ചു. അമ്മത് പൊയിലങ്ങല്‍, ഇ.കെ. ബഷീര്‍, അഷ്‌റഫ് കളംങ്കൊള്ളി, കെ.വി. ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു.
CH Center Ramzan Campaign Fund Inauguration at karayad