ബീഹാര്‍ സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ബീഹാര്‍ സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍
Mar 8, 2025 05:04 PM | By SUBITHA ANIL

മുയിപ്പോത്ത് : കഞ്ചാവുമായി ബീഹാര്‍ സ്വദേശിയായ യുവാവ് പൊലീസിന്റെ പിടിയില്‍. മുയിപ്പോത്ത് വാടകക്ക് താമസിക്കുന്ന മുഹമ്മദ് ബാബര്‍ അലി (29) ആണ് പിടിയിലായത്.

മുയിപ്പോത്ത് കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തി വരുകയായിരുന്നു ഇയാള്‍. പ്രദേശത്തെ തെങ്ങുകയറ്റ തൊഴിലാളിയായ ഇയാളില്‍ നിന്ന് 100 ഗ്രാം കഞ്ചാവാണ് പൊലീസ് കണ്ടെടുത്തത്. ഇയാള്‍ കഞ്ചാവ് പേയ്ക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

സ്‌കൂളിനടുത്തു തന്നെ താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ ഇടയില്‍ മയക്കുമരുന്ന് ഉപയോഗവും വില്‍പനയും സജീവമായതില്‍ നാട്ടുകാര്‍ക്ക് പരാതിയുണ്ടായിരുന്നു. ഇയാളുടെ കൈവശം കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര ഡിവൈഎസ്പി വി.വി ലതീഷിന്റെ കീഴിലെ ലഹരി വിരുദ്ധ സ്‌ക്വാഡും ജില്ലാ നാര്‍ക്കോട്ടിക് ടീമും മേപ്പയ്യൂര്‍ എസ് ഐ വിനീത് വിജയന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്നാണ് പ്രതിയെ കഞ്ചാവ് സഹിതം പിടികൂടിയത്.

പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ലഹരി വില്‍പനക്കാരെപ്പറ്റി വിവരങ്ങള്‍ ലഹരി വിരുദ്ധ സ്‌ക്വാഡുകള്‍ക്ക് കൈമാറണമെന്നും ലഹരി വില്‍പ്പനക്കാര്‍ക്കെതിരെ ഇനിയും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡിവൈഎസ്പി അറിയിച്ചു.

A youth from Bihar was arrested by the police with ganja at meppayoor

Next TV

Related Stories
 ചങ്ങരോത്ത് ഫെസ്റ്റ് 'ദൃശ്യം 2025'  മെയ് 16 മുതല്‍ 21 വരെ

May 14, 2025 11:31 PM

ചങ്ങരോത്ത് ഫെസ്റ്റ് 'ദൃശ്യം 2025' മെയ് 16 മുതല്‍ 21 വരെ

ചങ്ങരോത്ത് ഫെസ്റ്റ് മെയ് 16 മുതല്‍ 21 വരെ കടിയങ്ങാട് പാലം...

Read More >>
 ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം

May 14, 2025 06:05 PM

ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം

പേരാമ്പ്ര ഭാഗത്തേക്ക് പോകുകയായിരുന്നു ബസും കുറ്റ്യാടി ഭാഗത്തേക്കു...

Read More >>
കക്കയത്ത് തടാകത്തില്‍ മുങ്ങി പോയ 3 വിദ്യാര്‍ത്ഥിനികളെ രക്ഷപ്പെടുത്തി

May 14, 2025 05:51 PM

കക്കയത്ത് തടാകത്തില്‍ മുങ്ങി പോയ 3 വിദ്യാര്‍ത്ഥിനികളെ രക്ഷപ്പെടുത്തി

കക്കയത്ത് ഉരക്കുഴി ഭാഗത്ത് ശങ്കരപുഴ തടാകത്തില്‍ ഇറങ്ങി മുങ്ങി പോയ...

Read More >>
 സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു

May 14, 2025 05:33 PM

സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു

സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു. പേരാമ്പ്ര ബാദുഷ സൂപ്പര്‍മാര്‍കെറ്റ് മുതല്‍...

Read More >>
ഉന്നത വിജയികള്‍ക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ അനുമോദനം

May 14, 2025 01:31 PM

ഉന്നത വിജയികള്‍ക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ അനുമോദനം

വിദ്യാര്‍ത്ഥികള്‍ക്കും കൂടുതല്‍ എ പ്ലസ് നേടിയ കുട്ടികളെ പരീക്ഷക്കിരുത്തിയ വിദ്യാലയങ്ങള്‍ക്കും പേരാമ്പ്ര ബ്ലോക്ക്...

Read More >>
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കള്‍ പിടികൂടി

May 13, 2025 11:23 PM

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കള്‍ പിടികൂടി

സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റു...

Read More >>
News Roundup






GCC News