പേരാമ്പ്ര: വെള്ളിയൂരില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് പരുക്ക്. മേപ്പയ്യൂര്‍ കായലാട് കൊങ്ങോട്ടുമുക്കില്‍ താമസിക്കുന്ന മനു എന്ന ആളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകുന്നേരം 4.50 ഓടെയാണ് സംഭവം.

കോഴിക്കോട് നിന്നും വരുന്ന വഴി വെള്ളിയൂര്‍ കഴിഞ്ഞ് ഇറക്കമിറങ്ങുമ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇയാളെ ഉടന്‍തന്നെ കല്ലോട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
Youth injured in bike accident in Velliyur