മേപ്പയ്യൂര്‍: പുറക്കാമലയില്‍ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമം തടഞ്ഞ് പുറക്കാമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ തൊഴിലാളികള്‍ കംപ്രസറും വെടിമരുന്നുമായി ക്വാറി പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി എത്തുകയും ഇതറിഞ്ഞ നാട്ടുകാര്‍ രാവിലെ തന്നെ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ സമരവുമായി രംഗത്തുവന്നു.

കപ്രസറും പണിയായുധങ്ങളും തിരിച്ചുകൊണ്ടു പോകണമെന്നും അല്ലാത്തപക്ഷം സമരവുമായി മുന്നോട്ടുപോകാനാണ് സംരക്ഷണസമതിയുടെ തീരുമാനമെന്നും അവര്‍ പറഞ്ഞു.നിലവില്‍ ക്വാറി ഉടമകളും പൊലീസുമായി ചര്‍ച്ച നടത്തിവരികയാണ്. സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ അതിരാവിലെ തന്നെ എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസവും ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ശ്രമിച്ചപ്പോള്‍ വലിയ സംഘര്‍ഷം ഉണ്ടായിരുന്നു. അന്ന് പ്രതിഷേധവുമായെത്തിയ നിരവധി പേരെ മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പ്രദേശത്ത് വന്‍ കയ്യാങ്കളിയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. സംഘര്‍ഷത്തില്‍ 15 വയസ്സുകാരനെ പോലീസ് മര്‍ദ്ദിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പണിയെടുക്കാതെ തൊഴിലാളികള്‍ കംപ്രസറുമായി തിരിച്ച് പോയതോടെ സമരക്കാര്‍ സമരപന്തലിലേക്ക് തിരിച്ചെത്തി പ്രതിഷേധം അറിയിച്ചു.
Locals protest in Purakamalaat meppayour