മേപ്പയ്യൂര്‍: ചങ്ങരോത്ത് സി.എച്ച് കുഞ്ഞാമിയും മകന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് മുസ്ലിം ലീഗ് ട്രഷററുമായ സി.എച്ച് ഇബ്രാഹിം കുട്ടിയും ചേര്‍ന്ന് പേരാമ്പ്ര മണ്ഡലത്തിലെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികള്‍ മുഖേന നല്‍കുന്ന റംസാന്‍ കിറ്റ് വിതരണോദ്ഘാടനം ചെയ്തു.

1500 റംസാന്‍ കിറ്റുകളുടെ മേപ്പയ്യൂര്‍ പഞ്ചായത്ത് തല വിതരണോദ്ഘാടനം ടൗണ്‍ മുസ്ലിം ലീഗ് പ്രസിഡന്റ് ടി.കെ ബഷീറിന് നല്‍കി സി.എച്ച് ഇബ്രാഹിം കുട്ടി നിര്‍വ്വഹിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കമ്മന അബ്ദു റഹിമാന്‍ അധ്യക്ഷനായി.
എം.എം അഷറഫ്, മുജീബ് കോമത്ത്, ഐ.ടി അബ്ദുസലാം, ബഷീര്‍ നടുക്കണ്ടി, ടി.കെ ബഷീര്‍, പി അബ്ദുല്ല, ഇബ്രാഹിം ചങ്ങരംവള്ളി, ഇസ്മായില്‍ ചെമ്പകമുക്ക്, റഊഫ്, ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ramzan kit distribution launch at Meppayyur Panchayat level