ആവള: കുട്ടോത്ത് എല്‍പി സ്‌കൂള്‍ പിടിഎയുടെയും മാനേജ്‌മെന്റിന്റെയും ആഭിമുഖ്യത്തില്‍ വിപുലമായ രീതിയില്‍ പഠനോത്സവവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുഹമ്മദ് കാളിയെടുത്ത് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ്, വാര്‍ഡ് അംഗങ്ങളായ പ്രവിത, എ.കെ ഉമ്മര്‍, ബാലകൃഷ്ണന്‍, സുബൈദ മുംതാസ്, ശോഭിഷ്, ബിജിഷ, പ്രധാനധ്യാപകന്‍ കെ.വി രജീഷ് കുമാര്‍, മുഹമ്മദ് ചേനോളി എന്നിവര്‍ സംസാരിച്ചു.
ടാലന്റ് ടെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനം മാനേജര്‍ വി.കെ അബ്ദുള്‍ റസാഖ് വിതരണം ചെയ്തു. സമൂഹ നോമ്പ് തുറയുടെ ഭാഗമായുള്ള മത സൗഹാര്‍ദ പ്രഭാഷണം രമേശ് കാവില്‍ നടത്തി.
ഏകദേശം 800 ഓളം പേര്‍ പങ്കെടുത്ത ചടങ്ങ് വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. സ്റ്റാഫ് സെക്രട്ടറി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Avala Kutoth LP School organizes study festival and community fasting